തിരുവനന്തപുരം :കേരള ജേർണലിസ്റ്റ് മീഡിയ നേതൃത്വത്തിൽ നിറവ് 2025 സംഘടിപ്പിക്കുന്നു.29/10/2025 ബുധനാഴ്ച്ച 3 മണിക്ക് ആണ് ചടങ്ങ്.രജിസ്‌ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിറവ് 2025ന്റെ ഉൽഘാടനം നിർവഹിക്കും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശടാവും കവിയുമായ പ്രഭവർമ്മ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും തിരുവനന്തപുരം എ എസ് പി എം കെ സുൽഫിക്കർ, തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡി വെ എസ് പി ടി അനിൽകുമാർ,കോൺഗ്രസ്‌ നേതാവ് അഡ്വ ബിന്ദുകൃഷ്ണ, സിനി ആർട്ടിസ്റ്റ് പൂജപ്പുര രാധാകൃഷ്ണൻ നടൻ കെ പി എ സി ലീലാകൃഷ്ണൻ,സ്വദേശാഭിമാനി കൾച്ചറൽ സെന്റർ ചെയർമാൻ അഡ്വ ഇരുമ്പിൽ വിജയൻ, കേരള ഫിലിം ഗൈഡൻസ് സൊസൈറ്റി പ്രസിഡന്റ്‌ ആറ്റിങ്ങൽ വിജയകുമാർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും. ജേർണലിസ്റ്റ് മീഡിയ ക്ലബ് പ്രസിഡന്റ്‌ ബെറ്റ്സി എഡിസൺ ജേർണലിസ്റ്റ് മീഡിയ ക്ലബ് സെക്രട്ടറി കെ സി ഷിബു,ജേർണലിസ്റ്റ് മീഡിയ ക്ലബ് മുൻ പ്രസിഡന്റ്‌ ചെമ്പകശേരി ചന്ദ്രബാബു ജേർണലിസ്റ്റ് മീഡിയ ക്ലബ് വൈസ് പ്രസിഡന്റ്‌ പുനലൂർ രാജൻ പിള്ള തുടങ്ങിയവർ നിറവ് 2025ന് നേതൃത്വം നൽകും. നിറവ്, 2025,ന്റെ ഭാഗമായി വിവിധമേഖലകളിൽ ഉള്ള മാധ്യമപ്രവർത്തകരെ ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *