ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ഡൽഹിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീ പടർന്നത്. അഗ്നിരക്ഷാ സേന എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. നാശനഷ്ടമുണ്ടെങ്കിലും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്താണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. ഉച്ചയ്ക്ക് 12.30ഓടെയാണ് തീപടരുന്നത്.
ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം
