കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ വൃദ്ധ ദമ്പതികളെ ഓൺലൈൻ തട്ടിപ്പിൽ നിന്ന് ബാങ്ക് അധികൃതരുടെയും സൈബർ പോലീസിന്റെയും സമയോചിതമായ ഇടപെടലുകൾ കൊണ്ട് തട്ടിപ്പിനിരയാകാതെ രക്ഷപ്പെടുത്തി. വൃദ്ധ ദമ്പതികളെ ഡിജിറ്റൽ അറസ്റ്റിൽ ആണെന്ന് വിശ്വസിപ്പിച്ച് പണം തട്ടാൻ ആയിരുന്നു തട്ടിപ്പുകാരുടെ ഉദ്ദേശം. പോലീസ് ഓഫീസറുടെ വേഷത്തിൽ വാട്സാപ്പിൽ വീഡിയോ കോളിൽ വന്ന് ദമ്പതികളുടെ അക്കൗണ്ടിലൂടെ പരിധിയിൽ കവിഞ്ഞ് സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുകയും ഇത് രാജ്യ വിരുദ്ധ ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞ് 50 ലക്ഷം രൂപ നൽകിയാൽ അറസ്റ്റിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തു തട്ടിപ്പുകാർ. ഇതു വിശ്വസിച്ച ദമ്പതികൾ ഇന്നലെ ചങ്ങനാശ്ശേരി ഫെഡറൽ ബാങ്ക് ശാഖയിൽ എത്തി ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടിരുന്നു 50 ലക്ഷം രൂപ പിൻവലിക്കാൻ മാനേജരെ സമീപിക്കുകയും എന്നാൽ മറ്റൊരു സ്ഥാപനത്തിൻറെ അക്കൗണ്ടിലേക്ക് പണം അയക്കാനായിരുന്നു തട്ടിപ്പുകാരുടെ നിർദ്ദേശം. സംശയം തോന്നിയ ബാങ്കു മാനേജർ ശ്രീവിദ്യ തട്ടിപ്പുകാരുടെ അക്കൗണ്ട് ഉള്ള ബാങ്കുമായി ബന്ധപ്പെട്ടു.ഇത് തട്ടിപ്പ് അക്കൗണ്ട് ആണെന്ന് മനസ്സിലാക്കി. ഇടപാട് നടത്താതെ ഇവരെ തിരിച്ചയക്കുകയും ചെയ്തു. എന്നാൽ ഇന്നു വീണ്ടും ദമ്പതികൾ ബാങ്കിലെത്തി 50 ലക്ഷം രൂപ ട്രാൻസാക്ഷൻ ചെയ്യുന്നതിന് ബാങ്ക് മാനേജരെ നിർബന്ധിച്ചു. ബാങ്ക് മാനേജർക്ക് തട്ടിപ്പു മനസ്സിലായതോടെ അവർ പോലീസിൽ അറിയിക്കുകയായിരുന്നു. ചങ്ങനാശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ ബാങ്കിലെത്തി ദമ്പതികളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. തട്ടിപ്പിൽ നിന്ന് രക്ഷിക്കുകയായിരുന്നു. പോലീസ് ഇടപെട്ടു എന്ന ബോധ്യപ്പെട്ടതോടെ തട്ടിപ്പുകാർ കോൾ കട്ട് ആക്കി മുങ്ങുകയും ചെയ്തു.
കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ വൃദ്ധ ദമ്പതികളെ ഓൺലൈൻ തട്ടിപ്പുകാരിൽ നിന്ന് രക്ഷപ്പെടുത്തി ബാങ്ക് അധികൃതരും സൈബർ പോലീസും
