എറണാകുളം പള്ളുരുത്തി റിത്താസ് സ്കൂളില്‍ ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി. കേരളത്തില്‍ സംഭവിക്കാൻ പാടില്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു.എന്ത് നിയമമാണത്. ഒരു കുട്ടിയുടെ തലയില്‍ ഒരുമുഴം നീളം ഉള്ള ഒരു തുണി, അവരുടെ ശിരോവസ്ത്രം പോലെ തന്നെയുള്ളതാണ്. അത് കണ്ടാല്‍ പേടിയാകും നിയമവിരുദ്ധമാണ് എന്നൊക്കെ പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയത് നിര്‍ഭാഗ്യകരമായി. കേരളത്തില്‍ സംഭവിച്ചുകൂടാത്ത ഒന്നാണ്. ഇതുവരെയും സംഭവിച്ചിട്ടില്ലാത്ത ഒന്നുമാണ്. പൊതുസമൂഹം ഇതിനെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണ് എന്നും പി കെ കുഞ്ഞാലികുട്ടി.
ശിരോവസ്ത്ര വിവാദം നിര്‍ഭാഗ്യകരം; പികെ കുഞ്ഞാലികുട്ടി
