ദോഹ: ഒ.ഐ.സി.സി ഇൻകാസ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഓർബിറ്റ് എഫ്.സി ചാമ്പ്യന്മാരായി. രണ്ടു ദിവസങ്ങളിലായി ഖത്തർ യൂനിവേഴ്സിറ്റി ഗ്രൗണ്ടിൽ 16 ടീമുകൾ പങ്കെടുത്ത സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഇൻകാസ് എറണാകുളത്തെ പരാജയപ്പെടുത്തിയാണ് ടീം ഓർബിറ്റ് എഫ്.സി ജേതാക്കളായത്.5000 ഖത്തർ റിയാൽ കാഷ് പ്രൈസും ട്രോഫിയും വിജയികൾക്ക് സമ്മാനമായി ലഭിച്ചു. രണ്ടാം സ്ഥാനക്കാരായ ടീം ഇൻകാസ് എറണാകുളം 3000 ഖത്തർ റിയാലും, ട്രോഫിയും നേടി. 1000 റിയാൽ പ്രൈസ് മണിയും ട്രോഫിയും കരസ്ഥമാക്കി മഞ്ഞപ്പട മൂന്നാം സ്ഥാനത്തെത്തി.ജില്ലാ പ്രസിഡന്റ് ബാബു കേച്ചേരി അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഇൻകാസ് സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് നിയാസ് ചെരീപ്പത്തു ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഇൻകാസ് സീനിയർ നേതാവ് ജീസ് ജോർജ് വിജയികൾക്കുള്ള ട്രോഫി നൽകി. ജനറൽ സെക്രട്ടറി നവാസ് തെക്കുംപുറം സ്വാഗതവും സീനിയർ നേതാക്കളായ ജൂട്ടാസ് പോൾ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത് എസ്. നായർ, നേതാക്കളായ ജോർജ് അഗസ്റ്റിൻ, ജോൺ ഗിൽബർട്ട്, നൗഷാദ്, സലീം ഇടശ്ശേരി, നിയാസ് കോടിയേരി, ശംസുദ്ദീൻ ഇസ്മായിൽ, നാസർ വടക്കേക്കാട്, മുജീബ് വലിയകത്ത്, ഷെജിൽ മൂസ കിഴക്കേതിൽ, നൗഫൽ ഉസ്മാൻ, മുസ്തഫ ആർ.എം., അൽ അമീൻ, റിനോൾഡ്, അസീസ്, യൂത്ത് വിങ് പ്രസിഡന്റ് നദീം മാന്നാർ, വൈബ്രന്റ് മാനേജിങ് ഡയറക്ടർ സന്തോഷ് പിള്ള, വിവിധ ജില്ല കമ്മിറ്റി പ്രസിഡന്റുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ജില്ല കമ്മിറ്റി ട്രഷറർ ക്ലിന്റ സ്രാബിക്കൽ നന്ദിയും പറഞ്ഞു.
ഒ.ഐ.സി.സി ഇൻകാസ് തൃശൂർ ജില്ലാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ്;ഓർബിറ്റ് എഫ്.സി ചാമ്പ്യന്മാരായി.
