കോട്ടയം: പാലാ നഗരസഭയിലെ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ തമ്മിലടി വീണ്ടും തലവേദനയാകുന്നു. പ്രശ്ന പരിഹാരത്തിനുളള വഴിയൊന്നും കാണാന്‍ പാര്‍ട്ടിക്കോ മുന്നണി നേതൃത്വത്തിനോ കഴിയാതായതോടെ പ്രതിസന്ധിയിലാണ് സിപിഎം. സിപിഎം പ്രതിനിധിയായ ജോസിന് ബിനോ, മാണി ഗ്രൂപ്പുമായി അടുത്തതോടെയാണ് മുന്നണിയിലെ പ്രശ്നങ്ങള്‍ നിയന്ത്രണാതീതമായത്. നിലവിൽ നഗര ഭരണം സ്തംഭാവനാവസ്ഥയിലാണ്. ചെയര്‍പേഴ്സനെതിരെ രംഗത്തെത്തി സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തന്നെ രംഗത്തെത്തുകയായിരുന്നു.
സിപിഎം ചിഹ്നത്തില്‍ ജയിച്ച ബിനു പുളിക്കക്കണ്ടത്തിന് ജോസ് കെ മാണിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നഗരസഭ അധ്യക്ഷ പദവി കിട്ടാതെ വന്നതാണ് പാലാ ഇടതുമുന്നണിയിലെ തമ്മിലടി രൂക്ഷമാക്കിയത്. ബിനുവിനു പകരം ചെയര്‍പേഴ്സനായ ജോസിന് ബിനോ മാണി ഗ്രൂപ്പിനോട് അടുത്തതോടെ പോര് കടുത്തു. കഴിഞ്ഞ ദിവസത്തെ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷയുടെ പക്കല്‍ നിന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അജണ്ട വലിച്ചെടുത്ത് കീറിയെറിഞ്ഞു.