കോതമംഗലം : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ‘കൃതി’ തത്സമയ കണ്ടെഴുത്ത് മത്സരം എന്ന പേരിൽ പുതുമയാർന്ന ഒരു വായനാ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 ശനി 2 മണിക്ക് കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ചാണ് മത്സരം നടക്കുന്നത്. വായനാപുസ്തകം നേരത്തെ തന്നെ പ്രഖ്യാപിക്കുന്നതോടൊപ്പം, മത്സരസമയത്ത് പുസ്തകം മറിച്ചു നോക്കി ഉത്തരമെഴുതാവുന്ന രീതിയിലാണ് ഇത് ആസൂത്രണം ചെയ്യുത്. മത്സരം രണ്ട് വിഭാഗങ്ങളിലായിട്ടാണ് നടക്കുന്നത്. 15 വയസ് വരെയുള്ളവർ ഒന്നാം വിഭാഗത്തിലും, 15 ന് മുകളിൽ പ്രായഭേദമന്യേ രണ്ടാം വിഭാഗത്തിലും ഉൾപ്പെടും. ഒന്നാം വിഭാഗത്തിന് പി കേശവദേവിൻ്റെ ഓടയിൽനിന്നും, രണ്ടാം വിഭാഗത്തിന് എം ടി യുടെ രണ്ടാമൂഴവുമാണ് പുസ്തകങ്ങൾ.വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 2000, 1000, 500 ക്യാഷ് പ്രൈസും മൊമന്റോയും സമ്മാനമായി നൽകും. 7 പ്രോത്സാഹന സമ്മാനങ്ങളും നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 20 നകം അടുത്തുള്ള ലൈബ്രറിയിലൊ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിലൊ പേര് രജസ്റ്റർ ചെയ്യണം. ബന്ധപ്പെടേണ്ട നമ്പർ 9847370025, 9846876153
Related Posts
ഹരിതഭാവിക്കായി കൈകോർത്ത് വിദ്യാർത്ഥികൾ; എൻ.എസ്.എസ് യൂണിറ്റ് സ്ഥലം ഒരുക്കി
പീരുമേട്: പരിസ്ഥിതി സംരക്ഷണത്തിനും വനപുനഃസ്ഥാപന പ്രവർത്തനങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ച് പീരുമേട് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തോട്ടപ്പുര പ്ലാന്റേഷനിൽ…
കൊച്ചി പച്ചാളത്ത് റെയിൽവെ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി
കൊച്ചി: കൊച്ചി പച്ചാളത്ത് റെയിൽവെ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. ട്രെയിൻ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. ഇന്ന് പുലര്ച്ചെ നാലരയോടെ മൈസൂരു- തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല്…
ഗിന്നസ് സുനിൽ ജോസഫിനെ ആദരിച്ചു
പീരുമേട് : ചരിത്രപ്രാധാന്യമുള്ള പള്ളിക്കുന്ന് സി. എസ്. ഐ പള്ളിയുടെ ചരിത്രം വിവരിക്കുന്ന പുസ്തകത്തിൻ്റെ രചയിതാവ് ഗിന്നസ് സുനിൽ ജോസഫിനെ പഞ്ചയത്ത് ഭരണസമതി അദരിച്ചു. പീരുമേട് എസ്…
