ലഘു ഉദ്യമി ( ഫാസ്റ്റ്ഫുഡ് സ്റ്റാൾ) പരിശീലനം ആരംഭിച്ചു

വൈക്കം: എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, കോട്ടയം ജില്ലാ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെ (RSETI) സഹകരണത്തോടെ വനിതകൾക്കായി സംഘടിപ്പിക്കുന്ന ലഘു ഉദ്യമി (ഫാസ്റ്റ്ഫുഡ് സ്റ്റാൾ) സൗജന്യ പരിശീലനത്തിനു തുടക്കമായി. 12 ദിവസത്തെ സൗജന്യ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി.ടി സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഉല്ലല ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാ.വിൻസൻ്റ് പറമ്പിത്തറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സഹൃദയ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഫാക്കൽറ്റി മൻജേഷ് പദ്ധതി വിശദീകരണം നൽകി. സഹൃദയ റീജീയനൽ കോഓർഡിനേറ്റർ റാണി ചാക്കോ, ട്രയിനിംഗ് കോർഡിനേറ്റർ ഷെൽഫി ജോസഫ്, ബീന മാർട്ടിൻ എന്നിവർ സംസാരിച്ചു. പാചക വിദഗ്ധ മിനി മാത്യുവിൻ്റെ നേതൃത്വത്തിൽ വെൽഫെയർ സെൻ്ററിൽ നടത്തുന്ന പരിശീലനത്തിൽ 33 പേരാണ് പങ്കെടുക്കുന്നത്.ഫോട്ടോ:ഫാസ്റ്റ് ഫുഡ് പരിശീലനം ഫാ. സിബിൻ മനയംപിള്ളി ഉദ്ഘാടനം ചെയ്യുന്നു. ഷെ ൽഫി ജോസഫ്, മഞ്ജേഷ്, ഫാ.വിൻസൻ്റ് പറമ്പിത്തറ, മിനി മാത്യു, റാണി ചാക്കോ എന്നിവർ സമീപം.ജീസ് പി പോൾ8943710720

Leave a Reply

Your email address will not be published. Required fields are marked *