ദോഹ: യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ 2-1 വിജയം നേടി ഖത്തർ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. 2022 ലെ പതിപ്പിൽ ആതിഥേയരായി അരങ്ങേറ്റം കുറിച്ച ഖത്തർ, ഇന്ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയിച്ചാണ് 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടിയത്.2022ൽ ആതിഥേയരെന്ന നിലയിൽ ആദ്യമായി ലോകകപ്പിൽ കളിച്ച ഖത്തറിന് 2026 അമേരിക്ക, കാനഡ, മെക്സികോ ലോകകപ്പ് രണ്ടാം വിശ്വമേളയായി മാറും. നിലവിലെ ഏഷ്യൻ ചാമ്പ്യന്മാർ കൂടിയാണ് ഖത്തർ.
2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടി ഖത്തർ
