കോട്ടയം:കാര്‍ഷികമേഖലയുടെയും ഗുരുതരമായ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്നാവശ്യപ്പെട്ടും സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി.മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ കളക്ടറേറ്റ് മാര്‍ച്ചിനെ തുടര്‍ന്ന് നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്തു.കാര്‍ഷിക മേഖലയില്‍ അടിസ്ഥാന കാര്യങ്ങള്‍ പോലും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്ത് കര്‍ഷകര്‍ ഇല്ലെങ്കില്‍ രാജ്യം ഇല്ലെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കണം. ജീവിത ചെലവുകള്‍ കൂടുന്നത് അനുസരിച്ച് കാര്‍ഷിക വിളകള്‍ക്ക് വില കിട്ടുന്നില്ല. നാടിന്റെ നട്ടെല്ല് കര്‍ഷകരാണ് . അവര്‍ക്ക് ജീവിക്കാനുള്ള വക കിട്ടുന്ന രീതിയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടണം. വ്യവസായ രംഗത്ത് പുതിയ കാര്യങ്ങള്‍ സര്‍ക്കാരുകള്‍ കൊണ്ടുവരുന്നു . എന്നാല്‍ കാര്‍ഷിക മേഖലയില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. ബാങ്ക് വായ്പകള്‍ അനുവദിക്കുന്നതില്‍ പോലും കടുത്ത വിവേചനം ആണ് നേരിടുന്നത്. കൃഷിക്ക് പലിശ ഇളവുണ്ടെങ്കിലും വായ്പ ലഭിക്കുന്നതിന് തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട് . എന്നാല്‍ വ്യവസായം ആരംഭിക്കുവാന്‍ പരിധിയില്ലാതെ വായ്പ നല്‍കും. തുടര്‍ച്ചയായി കര്‍ഷക സമരം രാജ്യത്ത് നടന്നിട്ടും യാതൊരു നടപടിയും അവര്‍ക്കായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല. റബ്ബര്‍ ഏലം കുരുമുളക് തേങ്ങ അടക്കമുള്ള വിളകള്‍ക്ക് മതിയായ വില കിട്ടുന്നില്ല. നെല്ല് സംഭരിക്കുന്നതല്ലാതെ സര്‍ക്കാര്‍ വില നല്‍കാന്‍ തയ്യാറാകുന്നുമില്ല.കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതം വളരെ വലുതായിട്ടും സര്‍ക്കാറുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് . സര്‍ക്കാരുകളുടെ ഭരണം അഴിമതിയില്‍ മുങ്ങിയാണ്. സാധാരണക്കാരുടെ വിഷമതകളെ കാണുന്നില്ല. കാര്‍ഷിക വിളകള്‍ക്ക് മതിയായ വില നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ വലിയ സമരത്തിന് നേതൃത്വം നല്‍കുമെന്ന് അസീസ് ബഡായില്‍ പറഞ്ഞു.സ്വതന്ത്രകര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി കെ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഷാജി തട്ടാംപറമ്പില്‍ സ്വാഗതം പറഞ്ഞു.മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി റഫീഖ് മണിമല മുഖ്യപ്രഭാഷണം നടത്തി. 10 ഇന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സംസ്ഥാന വൈസ് പ്രസിഡന്റ് പി പി മുഹമ്മദ് കുട്ടി അവതരിപ്പിച്ചു.നേതാക്കളായ വിഎസ് അജ്മല്‍ ഖാന്‍, അസീസ് കുമാരനല്ലൂര്‍, കെ എന്‍ മുഹമ്മദ് സിയ,കബീര്‍ മുക്കാലി,സോമന്‍ പുതിയത്, പി കെ അബ്ദുല്‍ സമദ്, അജി കൊറ്റമ്പടം, പിഎം സലീം, പിടി സലീം, ഫറൂഖ് പാലപ്പറമ്പില്‍, സലിം പത്താണി പറമ്പില്‍, എംസി ഖാന്‍, ബഷീര്‍ മൗലവി,ടി സി ഷാജി,കെ എസ് ഹലീല്‍ റഹ്മാന്‍ ,അബ്ദുല്‍കലാം പായിപ്പാട്, നൗഷാദ് ബംഗ്ലാവ് പറമ്പില്‍, നിസാര്‍ മണങ്ങല്ലൂര്‍, നൗഷാദ് പായിപ്പാട്, താജു വാമനപുരം, ടി പി ഷാജഹാന്‍, ഷമീര്‍ വളയംകണ്ടം, നൗഷാദ് കൊരട്ടിപറമ്പില്‍, ഹനീഫ മണങ്ങല്ലൂര്‍, നസീര്‍ പുത്തന്‍പറമ്പ് ,ശിഹാബുദ്ദീന്‍ പുത്തന്‍ചന്ത, ടി എം ഷെരീഫ്,എം ബി അമിന്‍ ഷാ, കാസിം ഹാജി, പി എം കബീര്‍, ഷാജി ആലിങ്കല്‍,മുഹമ്മദ് റഫീഖ് ഹാജി,സി.കെ.രാജ്,അബ്ദുല്‍ജലീല്‍ ,ഷിബു ഹംസ റൂബി,സലിം മുക്കാലി, അബ്ദുസ്സലാം മുക്കാലി,ജില്ലാ ട്രഷറര്‍ നസീര്‍ മണങ്ങല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ നസീര്‍ മണങ്ങല്ലൂര്‍ നന്ദി പറഞ്ഞു..
കര്‍ഷകദ്രോഹത്തിനെതിരെ സ്വതന്ത്രകര്‍ഷകസംഘം കളക്ടറേറ്റ് മാര്‍ച്ച് നടത്തി
