പാലക്കാട്: നെന്മാറ സജിത വധക്കേസിൽ വിധി ഇന്ന്. പ്രതി നെന്മാറ ഇരട്ടക്കൊലകേസ് പ്രതി ചെന്താമര. സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും വെട്ടിക്കൊന്നത് സജിത കേസിലെ പരോളിനിടെയാണ്. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് വിധിപറയുന്നത്.അയൽവാസിയായിരുന്ന സജിതയെ 2019 ഓഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തൻ്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തി. ജനുവരി 27നാണ് നെന്മാറ പോത്തുണ്ടിയില്‍ സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
നെന്മാറ സജിത വധക്കേസ് ശിക്ഷാവിധി ഇന്ന്
