ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശ്ശൂർ കോടതിയിലേക്ക് ഇ-മെയിൽ വഴി സന്ദേശം ലഭിച്ചതിനെ തുടർന്ന്, കോടതി അധികൃതർ തൃശ്ശൂർ കളക്ടർക്ക് അത് കൈമാറുകയും തൃശ്ശൂർ കളക്ടർ, ഇടുക്കി കലക്ടറെ വിവരം അറിയിക്കുകയും ചെയ്തു. ഭീഷണിയുടെ അടിസ്ഥാനത്തിൽ ഇടുക്കിയിലെ ബോംബ് സ്കോഡും ഡോഗ് സ്ക്വാഡും, പോലീസും സംയുക്തമായി അണക്കെട്ടിൽ പരിശോധന നടത്തി. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടർ മെയിൻ ഡാം ബേബി ഡാം ഷട്ടർ എന്നിവിടങ്ങളിൽ ആണ് ഇവർ പരിശോധന നടത്തിയത്.
മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി
