വാഗമണ്ണിൽ കാറിൽ നിന്ന് 440 ഗ്രാം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരായ യുവാക്കളെ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശികളായ കണിയാൻ കുന്നിൽ മുഹമ്മദ് സലീം ,തടവനാൽ നാഫിൻ എന്നിവരെ ആണ് വാഗമൺ പോലീസ് അറസ്റ്റ് ചെയ്തത്. വാഗമൺ ടൗണിൽ ഇവരുടെ കാർ ഒരു ബൈക്കിൽ തട്ടിയിരുന്നു ഇതേ തുടർന്ന് ഇവരും നാട്ടുകാരുമായി വാക്ക് തർക്കം ഉണ്ടാകുകയും സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ ആണ് കാറിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഇത് വില്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു പിടിയിലായ പ്രതികൾ കഞ്ചാവ് വിൽപ്പന സംഘത്തിലെ കണ്ണികളാണോ എന്നും ഇവരുടെ സംഘത്തിൽ മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
