പീരുമേട്: തട്ടാത്തിക്കാനം പൈൻ കാട്ടിന് സമീപം കേഴയാടിൻ്റെ ജഡം കണ്ടെത്തി.അജ്ഞാത വാഹനം ഇടിച്ചാണ് അപകടം എന്ന് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ ആറരയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് റോഡ് വക്കിൽ കോഴയാടിൻ്റെ ശവശരീരം കണ്ടത്. ഉടൻ വനം വകുപ്പിനെ അറിയിച്ചു. മുറിഞ്ഞപുഴ വനം വകുപ്പ് ഉദ്ദ്യോഗസ്ഥർ ശവശരിരം പോസ്റ്റ് മാർട്ടത്തിനായി നീക്കി. ഇന്ന് പോസ്റ്റ് മാർട്ടം നടത്തി മരണകാരണം കണ്ടെത്തുമെന്ന് അധികൃതർ പറഞ്ഞു.
അജ്ഞാതവാഹനം ഇടിച്ച് കേഴയാട് ചത്തു
