അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഉണ്ടായിരിക്കുകയില്ല. ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥികൾ മാറണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. സമാധാനം പുനസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനും ആണ് നടപടിയെന്ന് വൈസ് ചാൻസർ ഡോക്ടർ പി രവീന്ദ്രൻ അറിയിച്ചു. ഇന്നലെ വൈകിട്ട് മുതൽ ആണ് സർവകലാശാല ക്യാമ്പസിനുള്ളിൽ സംഘർഷമുണ്ടായത്. സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്രത്തിലും പുറത്തും കനത്ത സംഘർഷമാണ് ഉണ്ടായത്. 20ലധികം പേർക്ക് പരിക്കേറ്റു .പോലീസി് ലാത്തി വീശിയതോടെ എസ്എഫ്ഐ യുഡിഎഫ് പ്രവർത്തകർ ചിതറി ഓടി. ലാത്തിയടിയേറ്റ് സെമിനാർ കോംപ്ലക്സിന്റെ വാതിൽ ചില്ലുകൾ തകർന്നു. റിട്ടേണിംഗ് ഓഫീസർ ഒപ്പിടാതെ ബാലറ്റ് പേപ്പറുകൾ പരിഗണിക്കരുതെന്ന് യുഡിഎഫ് ആവശ്യത്തെ തുടർന്നാണ് തർക്കം തുടങ്ങിയത് .ഇത് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിശ്ചിത കാലത്തേക്ക് അടച്ചു
