നെഞ്ചുവേദന തുടർന്ന് തുറമുഖ മന്ത്രിയായ രാമചന്ദ്രൻ കടന്നപ്പള്ളിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ രജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി വന്ദേ ഭാരത് ട്രെയിനിൽ തൃശ്ശൂരിൽ എത്തിയതിനു പിന്നാലെ ശാരീരിക അസ്വസ്ഥത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്ന് ഡോക്ടറെ എത്തിച്ചു അദ്ദേഹത്തെ പരിശോധിച്ചപ്പോൾ, ഡോക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ല എന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
