ഗാസ സിറ്റി: യു.എസ് മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം വെള്ളിയാഴ്ച പതിനായിരക്കണക്കിന് പലസ്തീനികള്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വടക്കന്‍ ഗാസ മുനമ്പിലേക്ക് മടങ്ങിയെത്തി. ശേഷിക്കുന്ന എല്ലാ ബന്ദികളെയും ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചുണ്ട്.ഇസ്രായേല്‍ സൈന്യം ക്രമേണ പിന്‍വാങ്ങുമ്പോള്‍ ഗാസ ആര് ഭരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പദ്ധതിയില്‍ ആവശ്യപ്പെട്ടതുപോലെ ഹമാസ് നിരായുധീകരിക്കുമോ എന്നും ചോദ്യങ്ങള്‍ അവശേഷിക്കുന്നു. മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി അവസാനിപ്പിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചേക്കുമെന്ന് സൂചന നല്കി.
വെടിനിര്‍ത്തല്‍ പ്രഖ്യാപനം: വീടുകളിലേക്ക് മടങ്ങി ആയിരക്കണക്കിന് പാലസ്തീനികള്‍
