പീരുമേട്:വണ്ടിപെരിയാർ ഗ്രാൻബി ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നു തിന്നു. എസ്റ്റേറ്റ് തൊഴിലാളിയായ മഹാദേവൻ്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ പുലി ആക്രമിക്കുന്നത്. ഒച്ചകേട്ട് എത്തിയപ്പോൾ പുലി ഓടിപ്പോവുകയും പശു ചാവുകയും ചെയ്തിരുന്നു. കൂടാതെ ബുധനാഴ്ച പരമശിവൻ എന്നയാളുടെ വീടിനുമുറ്റത്ത് പുലിയെത്തി വളർത്ത് നായയെ പിടിച്ചുകൊണ്ടുപോയത്. തുടർന്ന് വനം വകുപ്പിൽ വിവരമറിയിച്ചത് അനുസരിച്ച് വനപാലകർ എത്തി പരിശോധിച്ചപ്പോൾ കാൽപ്പാടുകളിൽ നിന്നും ഇവിടെയെത്തിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു. സ്ഥലത്ത് ക്യാമറ സ്ഥാപിക്കുകയും ക്യാമറയിൽ പതിയുന്നത് അനുസരിച്ച് പുലിയെ പിടികൂടുന്നതിനായി ആവശ്യമായ കൂട് സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു.
