വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സേജ്ജാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാര കൈമാറ്റത്തിനും നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരം ആയി 2025ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്. ലാറ്റിനമേരിക്കയിൽ അടുത്തിടെ ഉണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിൽ ഒരാളായാണ് മരിയ കോറിന.വെനസ്വേലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ നിർണായ പങ്ക് ആണ് ഇവർ വഹിച്ചത്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയാ 2002ലാണ് രാഷ്ട്രീയത്തിൽ എത്തുന്നത്. 2018 ൽ ബിബിസി തെരഞ്ഞെടുത്ത ലോകത്ത് നൂറു ശക്തയായ വനിതകളിൽ ഒരാളാണ് ഇവർ. സമാധാന നോബലിനായി ഏറെ വാദഗതികൾ ഉയർത്തിയ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് ഈ പുരസ്കാര പ്രഖ്യാപനം വളരെ നിരാശയാണ് നൽകിയത്.
2025ലെ സമാധാനത്തിനുള്ള നോബെൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്
