ഷൊർണൂർ: മംഗള ലക്ഷദ്വീപ് എക്സ്പ്രസിന് ഷൊർണൂരിൽ എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് നാല് ട്രെയിനുകൾ വൈകിയോടുന്നു.എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ മൂന്നു മണിക്കൂറോളം വൈകിയാണ് ഓടുന്നത്. രാവിലെ എട്ടു മണിക്ക് എറണാകുളത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ 11 മണിയോടെയാണ് എത്തിയത്.കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് നാലു മണിക്കൂർ വൈകിയാണ് ഓടിയത്. കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും ഒന്നര മണിക്കൂറോളം വൈകിയാണ് ഓടുന്നത്.
ട്രെയിനുകൾ വൈകിയോടുന്നു
