ചെന്നൈ: ഇരുപതു കുട്ടികളുടെ മരണത്തിനിടയാക്കിയ മാരകരാസപദാർഥങ്ങൾ ചേർത്ത “കോൾഡ്രിഫ്’ കഫ് സിറപ്പ് നിർമാണക്കന്പനി ഉടമ ജി. രംഗനാഥൻ അറസ്റ്റിൽ. തമിഴ്നാട് കാഞ്ചീപുരം ആസ്ഥാനമായുള്ള ശ്രേഷൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമയാണ് രംഗനാഥൻ. തമിഴ്നാട് തലസ്ഥാന നഗരിയായ ചെന്നൈയിലെ ഒളിസങ്കേതത്തിൽനിന്ന് ഇന്നു പുലർച്ചെ ഒന്നരയോടെ മധ്യപ്രദേശ് പോലീസ് പിടികൂടുകയായിരുന്നു.മധ്യപ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കുട്ടികളുടെ മരിച്ച സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് ഇയാളെ തെരഞ്ഞുവരികയായിരുന്നു. മധ്യപ്രദേശിനു പുറമേ, രാജസ്ഥാനിലും സിറപ്പ് കഴിച്ച് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. കോൾഡ്രിഫ് കഴിച്ചതിനെത്തുടർന്ന് കുട്ടികൾക്ക് വൃക്ക അണുബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രംഗനാഥനെതിരേ മായം ചേർക്കൽ, മനഃപൂർവമല്ലാത്ത നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.കഫ് സിറപ്പ് ദുരന്തം മുതൽ രംഗനാഥൻ ഒളിവിലായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാടകീയനീക്കത്തിലൂടെ മധ്യപ്രദേശ് പോലീസ് ചെന്നൈയിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഞായറാഴ്ച പോലീസ് ഉദ്യോഗസ്ഥരും ഡ്രഗ് ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം ചെന്നൈയിലെത്തിയിരുന്നു. രംഗനാഥന്റെ വാഹനങ്ങൾ പിന്തുടരുകയും ഇയാളുടെ വീട് നിരീക്ഷിക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു. പുലർച്ചെ കസ്റ്റഡിയിലെടുത്ത പ്രതിയെ കമ്പനിയുടെ കാഞ്ചീപുരം ഫാക്ടറിയിലേക്കു കൊണ്ടുപോയി. അവിടെനിന്നു നിർണായക രേഖകൾ പോലീസ് പിടിച്ചെടുത്തു. ഏറ്റവും കൂടുതൽ മരണം നടന്ന ചിന്ദ്വാരയിലേക്ക് രംഗനാഥനെ കൊണ്ടുവരാൻ മധ്യപ്രദേശ് പോലീസ് ചെന്നൈ കോടതിയിൽനിന്ന് ട്രാൻസിറ്റ് റിമാൻഡ് തേടാനുള്ള നടപടികൾ തുടങ്ങി.കോൾഡ്രിഫിലെ രാസപദാർഥങ്ങൾ കുട്ടികളിൽ ജലദോഷം, ചുമ, മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന, കണ്ണിൽനിന്ന് വെള്ളം വരിക തുടങ്ങിയ ലക്ഷണങ്ങൾക്കു നിർദ്ദേശിക്കുന്ന മരുന്നാണ് കോൾഡ്രിഫ്. ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഈ മാസം ആദ്യം തമിഴ്നാട് സർക്കാർ കോൾഡ്രിഫ് മായം കലർന്നതായി പ്രഖ്യാപിച്ചു. മനുഷ്യരിൽ വൃക്ക, കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് ഗുരുതരമായ നാശമുണ്ടാക്കുന്ന പ്രിന്റിംഗ് മഷി, പശ എന്നിവയുടെ നിർമാണത്തിൽ ഉപയോഗിക്കുന്ന ഒരു വിഷ പദാർഥമാണ് ഡൈഎത്തിലീൻ ഗ്ലൈക്കോൾ.
Related Posts

എൻ.സി.പി ആലപ്പുഴ ജില്ലാ പ്രസിഡന്റായി പിജി സുഗുണൻ തെരഞ്ഞെടുക്കപ്പെട്ടു
കൊച്ചി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻ.സി.പി) ആലപ്പുഴ ജില്ലാ പ്രസിഡന്റായി പിജി സുഗുണനെ തിരഞ്ഞെടുത്തു. കൊച്ചിയിൽ വെച്ച് നടന്ന സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിലാണ് പുതിയ ജില്ലാ…

പ്രഥമ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ചാണ്ടി ഉമ്മൻ എം.എൽ.എക്ക്.
ദോഹ: ദേശീയോദ്ഗ്രഥനത്തിന് സമഗ്ര സംഭാവന നൽകി രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയുടെ 81ാമത് ജന്മദിനത്തിന്റെ ഭാഗമായി ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി രാജീവ് ഗാന്ധി…

ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു
പീരുമേട് :എംബിസി എൻജിനീയറിങ് കോളേജ് കുട്ടിക്കാനം പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു. മംഗളൂരു ശ്രീനിവാസ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ കെ സത്യനാരായണ…