നളന്ദ: ഉറക്കത്തിനിടെ 19കാരനെ അജ്ഞാതന്‍ കൊലപ്പെടുത്തി. ബീഹാറിലെ നളന്ദയിലാണ് ദാരുണ സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന യുവാവിനെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അജ്ഞാതന്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഹരാദന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പിതാവിന്റെ മരണശേഷം കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ യുട്യൂബ് റീലുകള്‍ ചെയ്തും ട്യൂഷന്‍ എടുത്തും വരുമാനം കണ്ടെത്തി ജീവിക്കുകയായിരുന്നു. യൂട്യൂബില്‍ ജനപ്രീതി വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ഹരാദനെ കൊലപ്പെടുത്തിയതെന്ന് സഹോദരി ആരോപിച്ചു. എന്നാല്‍, കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു