നവി മുംബൈ വിമാനത്താവളം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തു

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. വിമാനത്താവളത്തിന്റെ ആദ്യ ഘട്ടമാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തത്. ഡിസംബർ പകുതിയോടെ സർവീസുകൾ തുടങ്ങും. കൊച്ചി ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്നു യാത്ര ചെയ്യാം. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എന്നിവയാണ് ആദ്യം സർവീസ് തുടങ്ങുന്നത്. ഉൾവെ–പൻവേൽ മേഖലയിൽ 2866 ഏക്കറിലായാണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. സമാന്തരമായി രണ്ടു റൺവേകളും നാലു ടെർമിനലുകളുമാണുള്ളത്. ആദ്യ ടെർമിനലും കാർഗോ ടെർമിനലും ഒരു റൺവേയും മാത്രമാണ് തുടക്കത്തിൽ തുറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *