കോഴിക്കോട് താമരശ്ശേരി താലൂക്കിൽ ഡോക്ടർമാരുടെ മിന്നൽ പണിമുടക്ക്

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവത്തിൽ ആരോഗ്യ പ്രവർത്തകർ മിന്നൽ പണിമുടക്കിലേക്ക്. കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജീവൻ അപകടത്തിൽ ആയിട്ട് ജോലി ചെയ്യാൻ കഴിയില്ല എന്ന നിലപാടിലാണ് ആരോഗ്യപ്രവർത്തകർ. പരിക്കേറ്റ ഡോക്ടർ വിപിൻ നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്.ആക്രമണത്തിൽ വിപിന്റെ തലയിൽ ആഴത്തിലുള്ള മുറിവേൽക്കുകയും തലയോട്ടിയുടെ അസ്ഥിക്ക് പൊട്ടൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ സിറ്റി സ്കാൻ എടുത്താൽ മാത്രമേ അറിയത്തുള്ളൂ. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടു. ആക്രമണം നടക്കുമ്പോൾ പോലീസ് എയ്ഡ് പോസ്റ്റ് അവിടെ ഉണ്ടായിരുന്നില്ല അതുപോലെ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും അവർക്ക് തടയാൻ കഴിഞ്ഞുമില്ല. അതുകൊണ്ട് ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധവും ഉണ്ടായേ മതിയാവൂ എന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *