ചേർത്തല ദേശീയപാത കഞ്ഞിക്കുഴിയിൽ പെട്രോൾ പമ്പിന് സമീപം കാൽനട യാത്രക്കാരനായ, മാരാരിക്കുളം വടക്ക് 18ആം വാർഡ് ജനക്ഷേമം വാഴുവേലി വീട്ടിൽ രഘുവിന്റെയും കാഞ്ചനയുടെയും മകൻ രാഹുൽ (37)റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചു മരിച്ചു. ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. രാഹുലിനെ ഇടിച്ച കാർ നിർത്താതെ പോയി.അപകടത്തിൽ കഴുത്തിനും മുഖത്തും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല.മാരാരിക്കുളം പോലീസ് കേസെടുത്തു.
