“ബ​ർ​സാ​ത്ത്’ മു​ത​ൽ “Ba***ds Of Bollywood’ വ​രെ; സി​നി​മ​യി​ലെ 30 വ​ർ​ഷം ആ​ഘോ​ഷ​മാ​ക്കി ബോ​ബി ഡി​യോ​ൾ

ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​ൻ യു​വ​തി​ക​ളു​ടെ ഹരമായിരുന്നു ബോ​ബി ഡി​യോ​ൾ. നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ബോ​ളി​വു​ഡ് ച​ല​ച്ചി​ത്ര​വ്യ​വ​സാ​യ​ത്തി​ന്‍റെ നെ​ടും​തൂ​ണു​ക​ളി​ലൊ​രാ​ളാ​യി മാ​റി​യ ജ​ന​പ്രി​യ​ന​ട​ൻ. ക​രി​യ​റി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ടു​ക​യാ​ണ് താ​രം. അ​ഭ്ര​പാ​ളി​യി​ലെ മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ൾ പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും ആ​രാ​ധ​ക​രു​ടെ​യു​മൊ​പ്പം കേ​ക്ക് മു​റി​ച്ച് താ​രം ആ​ഘോ​ഷ​മാ​ക്കി. ‌ഇ​ന്ത്യ​ൻ വെ​ള്ളി​ത്തി​ര​യി​ലെ ഇ​തി​ഹാ​സ​താ​രം ധ​ർ​മേ​ന്ദ്ര​യു​ടെ മ​ക​നാ​യ ബോബി 1995 ഒ​ക്ടോ​ബ​ർ ആ​റി​ന് പു​റ​ത്തി​റ​ങ്ങി​യ “ബർസാത്ത്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നായകനായി വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. എന്നാൽ, സി​നി​മ​യി​ൽ ബോ​ബി മു​ഖം കാ​ണി​ക്കു​ന്ന​ത് ആറു വ​യസു​ള്ള​പ്പോ​ൾ ആണ്. 1977ൽ റിലീസ് ചെയ്ത “​ധ​രം വീ​ർ’ ആണ് ആ ചിത്രം. തന്‍റെ പിതാവിന്‍റെ ചെറുപ്പകാലം അ​ഭി​ന​യി​ച്ചാണു തുടക്കം. രാ​ജ്കു​മാ​ർ സ​ന്തോ​ഷി സം​വി​ധാ​നം ചെ​യ്ത “ബർസാത്ത്’, രാ​ജേ​ഷ് ഖ​ന്ന​-ഡിം​പി​ൾ ക​പാ​ഡി​യ താദന്പതിമാരുടെ മകളായ ട്വി​ങ്കി​ൾ ഖ​ന്ന​യു​ടെ അ​ര​ങ്ങേ​റ്റചിത്രം കൂ​ടി​യാ​യി​രു​ന്നു.സി​നി​മാമേ​ഖ​ല​യി​ലെ തന്‍റെ മുപ്പതു വ​ർ​ഷത്തെ ജീവിതത്തെക്കുറിച്ച് ബോ​ബി ഡി​യോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹൃ​ദ​യം​ഗ​മ​മാ​യ കു​റി​പ്പ് എ​ഴു​തി- തന്‍റെ യാ​ത്ര​യെ മൂ​ല്യ​പൂ​ർണ​മാ​ക്കി​യ​തി​ന് ആ​രാ​ധ​ക​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞായിരുന്നു കുറിപ്പ്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെ സംവിധാനത്തിലൊരുങ്ങിയ നെ​റ്റ്ഫ്ലി​ക്സ് പ​ര​മ്പ​ര, “ദി ​ബാ***​ഡ്സ് ഓ​ഫ് ബോ​ളി​വു​ഡ്’-ൽ മിന്നുന്ന പ്രകടനമാണ് 56കാരനായ ബോബി നടത്തിയത്. തന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അക്കൗണ്ടിൽ വിവിധ കഥാപാത്രങ്ങളുടെ മൊണ്ടാഷ് വീ​ഡി​യോ പ​ങ്കി​ടുകയും ചെയ്തിരുന്നു. ബ​ർ​സാ​ത്ത്, ദി ​ബാ***​ഡ്‌​സ് ഓ​ഫ് ബോ​ളി​വു​ഡ്, സോ​ൾ​ജി​യ​ർ, ഗു​പ്ത്, ബി​ച്ചൂ, ആ​ശ്ര​മം, ആ​നി​മ​ൽ, ക്ലാ​സ് ഓ​ഫ് 83, ക​രീ​ബ്, ഹം​റാ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ബോ​ബി ഡി​യോ​ളിന്‍റെ സി​നി​മ​ക​ളു​ടെ​യും പ​ര​മ്പ​ര​ക​ളു​ടെ​യും ഭാ​ഗ​ങ്ങ​ൾ ഉൾപ്പെടുന്നതാണ് വീഡിയോ. ബോളിവുഡിലെ പ്രമുഖതാരങ്ങളും താരത്തിന് ആശംസ നേർന്നു. 2010-ക​ളി​ൽ ബോ​ബി ഡി​യോ​ളി​ന് കരിയറിൽ മോ​ശം സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടേ​ണ്ടിവ​ന്നു. എ​ന്നാ​ൽ എം​എ​ക്സ് പ്ലെ​യ​ർ പ​ര​മ്പ​ര​യാ​യ ആ​ശ്ര​മ​മാ​ണ് അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും ശ്ര​ദ്ധ​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്. 2019-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഹൗ​സ്ഫു​ൾ 4-ന് ​ശേ​ഷം അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച ആ​നി​മ​ൽ എ​ന്ന ചി​ത്ര​ത്തി​ലെ അ​ബ്രാ​ർ ഹ​ഖ് എ​ന്ന നി​ശ​ബ്ദ​നാ​യ വി​ല്ല​ൻ ക​ഥാ​പാ​ത്രം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അ​നു​രാ​ഗ് ക​ശ്യ​പിന്‍റെ ബ​ന്ദ​ർ, ആ​ലി​യ ഭ​ട്ട്, ശ​ർ​വാ​രി എ​ന്നി​വ​ർ​ക്കൊ​പ്പം യാ​ഷ് രാ​ജ് ഫി​ലിം​സിന്‍റെ പ്രോ​ജ​ക്ട് ആ​ൽ​ഫ, ത​മി​ഴ് സൂപ്പർതാ​രം വി​ജ​യ്‌യുടെ ജ​നനാ​യ​ക​ൻ എന്നിവയാണ് ബോബിയുടെ പുതിയ ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *