ഓപറേഷൻ നുംഖൂറിൻ്റെ ഭാഗമായി ദുല്‍ഖർ സൽമാന്റെ വാഹനം പിടിച്ചെടുത്ത നടപടിയിൽ കസ്റ്റംസിന് തിരിച്ചടി. വാഹനം വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിഫന്റര്‍ വാഹനം വിട്ടുകൊടുക്കാനാണ് ഉത്തരവ്. ദുല്‍ഖർ സമർപ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.ദുല്‍ഖര്‍ ഇതിനായി കസ്റ്റംസിന് അപേക്ഷ നല്‍കണം. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ അപേക്ഷ പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു. അപേക്ഷ ലഭിച്ച് ഒരാഴ്ചക്കകം തീരുമാനം എടുക്കണമെന്നാണ് നിർദേശം. അപേക്ഷ തള്ളുകയാണെങ്കില്‍ അതിന് കൃത്യമായ കാരണം വേണം. അപേക്ഷ കസ്റ്റംസ് തള്ളിയാല്‍ ദുല്‍ഖറിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം.
ദുല്‍ഖറിന്റെ വാഹനം പിടിച്ചെടുത്ത നടപടിയിൽ കസ്റ്റംസിന് തിരിച്ചടി
