പൊന്നുരുന്നി : എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള മിത്രം മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് പദ്ധതിക്കു തുടക്കമായി. പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് ഹൈസ്കൂളിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കൊച്ചി നഗരസഭാ കൗൺസിലർ സി.ഡി.ബിന്ദു ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.സി. ടീന , ഡോ.എൻ.എൻ. ഹേന എന്നിവർ സംസാരിച്ചു.ഫോട്ടോ: സ്കൂൾ തല കൗൺസിലിംഗ് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ കൗൺസിലർ സി.ഡി.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോസ് കൊളുത്തുവെള്ളിൽ, എം.സി. ടീന , ഡോ.എൻ.എൻ. ഹേന തുടങ്ങിയവർ സമീപം.
സ്കൂൾ തല കൗൺസിലിംഗ് ഉദ്ഘാടനം
