സർക്കാരിൻറെ തലവനായി ഇരുപത്തഞ്ചാം വർഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി

സർക്കാരിന്റെ തലവൻ ആയിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി 25 വർഷത്തിലേക്ക് കടന്നു. 2001 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ഇന്നേ ദിവസമാണെന്ന് അദ്ദേഹം എക്സിലെ പോസ്റ്റിൽ കുറിച്ചു.” ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും മഹത്തായ ഈ രാഷ്ട്രത്തിൻറെ പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുക എന്നത് തൻറെ നിരന്തര പരിശ്രമം ആണെന്നും ജനങ്ങളോട് നന്ദിയുണ്ടെന്നും” അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ തുടർച്ചയായി നടന്ന മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലേക്ക് നയിച്ച മോദി, ബിജെപിയുടെ നേതൃത്വത്തിലുള്ള തുടർച്ചയായി മൂന്ന് ദേശീയ തെരഞ്ഞെടുപ്പുകളിലും വിജയത്തിലേക്ക് നയിച്ചു. ഒരു ഭരണാധികാരി എന്ന നിലയിൽ മോദിക്ക് ഒരിക്കലും തെരഞ്ഞെടുപ്പ് പരാജയം നേരിടേണ്ടി വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *