കൊല്ലം,പുത്തൂർ. പോരീക്കലിൽ യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് (35) കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ജയന്തി നഗറിൽ ആയിരുന്നു സംഭവം. ഇവിടെ താമസിക്കുന്ന അരുണും ഗോകുലം തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. എന്നാൽ രാത്രി ബഹളവും അലർച്ചയും കേട്ട് പ്രദേശവാസികൾ ഉണർന്നു നോക്കുമ്പോൾ ഗോകുൽ അവശനിലയിൽ ആയിരുന്നു. എനിക്ക് തീരെ വയ്യ ആശുപത്രിയിൽ കൊണ്ടുപോകൂ എന്ന് ഇയാൾ കരഞ്ഞുകൊണ്ട് പറഞ്ഞു ,എന്ന് നാട്ടുകാർ പറയുന്നു. തുടർന്നു ഗോകുലിനെ അരുണും സമയവാസിയും ചേർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിിൽ എത്തിച്ചു .ഗോകുലിന്റെ മരണം സ്ഥിരീകരിച്ചതോടെ അരുൺ രക്ഷപ്പെടുകയും ചെയ്തു. കഴിഞ്ഞദിവസം ഇവരുടെ അനുജന്മാർ തമ്മിൽ ഉണ്ടായ തർക്കം ചോദിക്കാനാണ് ഗോകുൽ ചെന്നത് ഇത് സംഘട്ടനത്തിലേക്ക് നീങ്ങുക ആയിരുന്നു എന്ന് പോലീസ് പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
