*തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടികളുടെ വിദേശനാണിയം നേടിക്കൊടുത്തു ഒടുവിൽ നാട്ടിൽ മടങ്ങിയെത്തി രോഗികളായി കഴിയുന്നവർക്ക് സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കേരള പ്രവാസി ലീഗ് സംസ്ഥാന അധ്യക്ഷൻ ഹനീഫ മുന്നിയൂർ അഭിപ്രായപ്പെട്ടു. ഇടതു സർക്കാർ രണ്ടുതരം പൗരന്മാരായിട്ടാണ് പ്രവാസികളെ കാണുന്നത്. സമ്പന്നരായ പ്രവാസികളും നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളും ഇതിൽ സമ്പന്നരായ പ്രവാസികൾക്കാണ് നോർക്ക അടക്കമുള്ള ഏജൻസികൾ പല പദ്ധതികളും നടപ്പിലാക്കുനത് ഞങ്ങൾക്കായി ഒന്നും ചെയ്യുന്നില്ല വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സർക്കാരിന് തിരിച്ചടി കിട്ടും എന്ന് അദ്ദേഹം പറഞ്ഞു കേരള പ്രവാസി ലീഗ് നന്ദാവനം ലീഗ് ഹൗസിൽ സംഘടിപ്പിച്ച സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ചടങ്ങിൽ പ്രസിഡന്റ് നെല്ലനാട് ഷാജഹാൻ അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ്,സുൽഫി മുഖ്യ പ്രഭാഷണം നടത്തി പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സത്യാഗ്രഹം വിജയിപ്പിക്കുന്നതിന് ബീമാപള്ളി റഷീദ് ചെയർമാനായി കലാപ്രേമി മാഹീൻ വർക്കിംഗ് കൺവീനറുമായി 101 പേർ അടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു അഡ്വക്കേറ്റ് കണിയാപുരം ഹലീം ഹുമയൂൺ കബീർ കന്യാകുളങ്ങര ഷാജഹാൻ എഫ് എസ് തങ്ങൾ ഹാരിസ് കരമന വൈ എം താജുദ്ദീൻ അഡ്വക്കേറ്റ് ബുഷ്റ അബ്ദുൽഹാജി അല്ലാമ കല്ലറ ഷിബു പൂഴനാട് സുധീർ വഴിമുക്ക്സുബൈർ ഷബീർ മൗലവി കടവിൽ റഷീദ് കല്ലറ റഹീം എം കെ അഷറഫുദ്ദീൻ പട്ടം അബ്ദീൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു എം മുഹമ്മദ് മാഹീനിൽ സ്വാഗതവും അബ്ദുൽ അസീസ് മുസ്ലിയാർ നന്ദിയും രേഖപ്പെടുത്തി കഴിഞ്ഞദിവസം അന്തരിച്ച ചാന്നാങ്കര എം പി കുഞ്ഞിന്റെയും വള്ളക്കടവ് എം കെ അബ്ദുൽ ഹക്കീമിന്റെയും മഹ്ഫിറത്തിനായി പ്രത്യേക പ്രാർത്ഥന നടത്തി ബീമാപള്ളി സഭറുള്ള ഹാജി പ്രത്യേക പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
പ്രവാസികളെ സർക്കാർ രണ്ടുതരം പൗരന്മാരായി കാണുന്നു:പ്രവാസി ലീഗ്
