കൊല്ലം :മിഥുൻ എന്ന വിദ്യാർത്ഥിയുടെ മരണം മാനേജ്മെന്റിന്റെയും കെഎസ്ഇബിയുടെയും ഗുരുതരമായ അനാസ്ഥയാണെന്ന് ഗവൺമെന്റ് സ്കൂൾ പിടിഎ അസോസിയേഷൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. സ്കൂളും ക്ലാസ് മുറികളും തുറക്കുമ്പോഴും, അടക്കുമ്പോഴും അപകടസൂചനകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്താത്തതും, നോൺ ടീച്ചിംഗ് സ്റ്റാഫുകളുടെ കൃത്യവിലോപങ്ങളും ഇതിന് കാരണമാകുന്നുണ്ട്. കെ എസ് ഇ ബിയുടെ ലൈൻ പൊട്ടി കിടക്കുന്നത് നിരീക്ഷിക്കാൻ ആരും തയ്യാറായില്ല.OA എന്ന ഓമന പേരിൽ അറിയപ്പെടുന്ന പ്യൂണന്മാർ ഓഫീസിൽ ചുറ്റിപ്പറ്റി നിൽക്കുന്നത് അല്ലാതെ ക്ലീനിങ് സ്റ്റാഫുകളുടെ ചുമലിൽ കെട്ടി വെച്ചിട്ട് ടീച്ചിംഗ് സ്റ്റാഫുകളോടൊപ്പം സ്ഥലം വിടുകയാണ് ഇവരുടെയും പതിവ്ശൈലി. മാനേജ്മെന്റിന്റെ സ്വന്തക്കാർ ആയിരിക്കും ഇത്തരക്കാർ. സ്കൂൾ അധികൃതരുടെ ഇത്തരം നടപടിയെ ചെറുതാക്കി കാണരുതെന്നും. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ
സമഗ്രമായ അന്വേഷണം നടത്തണമെന്നും മിഥുന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം മാനേജ്മെന്റ് നൽകണമെന്നും , സ്കൂൾ പിടിഎ ഓർഗനൈസേഷൻ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. പ്രസിഡന്റ് ശ്രീ കള്ളിക്കാട് ബാബു, ജനറൽ സെക്രട്ടറി ഷെനിൽ ചാവക്കാട് , രവികുമാർ അങ്കമാലി, ബ്രിജിറ്റ് എബ്രഹാം ഏഴാംകുളം, ദൗലത്ഷ, പച്ചല്ലൂർ, കർണ്ണൻ, SMV. എന്നിവർ പ്രമേയത്തെ പിന്താങ്ങി ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയെ നേരിൽ കണ്ടു നിവേദനം, നടത്താനും തീരുമാനിച്ചു.
