മലപ്പുറം : എൻ.സി.പി.യുടെ ദേശീയ അദ്ധ്യക്ഷനും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായ ശ്രി. അജിത് ദാദാ പവാറിൻ്റെ ബർത്ത്ഡേ സെലിബ്രഷൻ്റെ ഭാഗമായി “സ്പോർട്സ് ഡേ ” ആചരിക്കുന്നതിനായി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൺഡേ ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ശ്രദ്ധേയമായി. മലപ്പുറം കക്കാട് ടറഫ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ടൂർണ്ണമെൻ്റ് നാഷണലിസ്റ്റ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന ചെയർമാൻ ടി.സി. അഹ്മ്മദ് ഉദ്ഘാടനം ചെയ്തു.
എൻ .വൈ.സി. സംസ്ഥാന പ്രസിഡൻ്റ് സി.കെ. ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.
എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: എം.എം ഷാജി വിശിഷ്ടാതിഥിയായി.
എൻ. വൈ.സി. ദേശീയ സെക്രട്ടറി ഷാജിർ ആലത്തിയൂർ , എൻ. വൈസി സംസ്ഥാന ട്രഷറർ സി.കെ.അഷ്റഫ്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാം പറമ്പിൽ, മൂസ ഹാജി ചെറുമുക്ക്, മുഹമ്മദലി എ.ആർ നഗർ,ഇല്യാസ് കുണ്ടൂർ,നൗഷാദലി കക്കാട്, സലീം വടക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഉദയ ചുള്ളിപ്പാറ ചാമ്പ്യൻമാരായി. ബാവാജി പാണ്ടികശാല രണ്ടാം സ്ഥാനവും നേടി. സാസ്ക് ചുള്ളിപ്പാറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5001 രൂപ പ്രൈസ് മണിയും ട്രോഫിയും 3001 രൂപയും ട്രോഫിയും 1501 രൂപയും ട്രോഫിയും സമ്മാനിച്ചു.
