തിരു:സനാതന അദ്വൈത ആശ്രമം പബ്ലിക് ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച കലാ സാമൂഹ്യ പ്രവർത്തകനുള്ള ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷക്ക്. എം.എൽ.എ.സി.കെ. ഹരീന്ദ്രൻ, കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന, മാധ്യമ പ്രവർത്തകരായ എ.പി.ജിനൻ, ബിനീഷ്, കാരുണ്യ പ്രവർത്തകൻ ശിവപ്രസാദ് എന്നിവരും പുരസ്ക്കാരത്തിനർഹരായി. ഏപ്രിൽ രണ്ടിന് രാവിലെ 10 ന് വ്ലാങ്ങാമുറി ഗുരുമന്ദിരത്തിൽ നടക്കുന്ന സൂര്യവംശി ജയന്തി സമ്മേളനത്തിൽ മുൻ ഹൈക്കോടതി ജഡ്ജി എം.ആർ. ഹരിഹരൻ നായർ പുരസ്ക്കാരം സമർപ്പിക്കുമെന്ന് ആശ്രമം കാര്യദർശി ശിവ കൈലാസ് അറിയിച്ചു.
തെക്കൻ സ്റ്റാർ ബാദുഷക്ക് സൂര്യവംശി പുരസ്ക്കാരം
