വൈക്കം: അഖിലകേരള വിശ്വകര്‍മ്മ മഹാസഭ വൈക്കം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദിനാഘോഷം നടത്തി.ആഘോഷത്തിന്റെ ഭാഗമായി പുളിഞ്ചുവട്ടിലുളള യൂണിയന്‍ ആസ്ഥാനത്തു നിന്നും സമ്മേളന സ്ഥലമായ സത്യാഗ്രഹ സ്മാരക ഹാളിലേക്ക് ശോഭായാത്ര നടത്തി. വാദ്യമേളങ്ങളും, മുത്തുകുടളും, അലങ്കാരങ്ങളും ഭംഗി പകര്‍ന്നു. യൂണിയന്‍ പ്രസിഡന്റ് പി.ജി. ശിവദാസന്‍, സെക്രട്ടറി എസ്. കൃഷ്ണന്‍, ട്രഷറര്‍ എസ്. ശ്രീകുമാര്‍, വനിത യൂണിയന്‍ ഭാരവാഹികളായ പ്രസിഡന്റ് രുഗ്മിണി നാരായണന്‍, സെക്രട്ടറി ബിന്ദു മോഹനന്‍, ട്രഷറര്‍ ജയശ്രീ ലക്ഷ്മണന്‍, തുളസി സുരേന്ദ്രന്‍, വിമല്‍ കുമാര്‍, ടി.എസ്. സാബു എന്നിവര്‍ നേതൃത്വം നല്‍കി.
വിശ്വകര്‍മ്മ ദിനാഘോഷം, ശോഭായാത്ര ഭക്തിനിര്‍ഭരം
