കോതമംഗലം : മകളെ ബംഗ്ളുരുവിൽ നഴ്സിംഗ് പഠനത്തിന് പ്രവേശിപ്പിച്ച് തിരികെയെത്തും വഴി യുവതി കുഴഞ്ഞുവീണ് മരിച്ചു. വാരപ്പെടി കക്കാട്ടൂർ കരോട്ടെപോത്തനാൽ ബിജുവിൻ്റെ ഭാര്യ വിജിത (40) യാണ് മരിച്ചത്. ശനി രാവിലെ 9 മണിയോടെ മുവ്വാറ്റുപുഴയിൽ വച്ചാണ് കുഴഞ്ഞു വീണത്. മുവാറ്റുപുഴ സഹകരണ ആശുപത്രിയിലും തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റിലും പ്രവേശിപ്പിച്ചെങ്കിലും ഞായർ പുലർച്ചെ അന്തരിച്ചു. കോലഞ്ചേരി പാലക്കാമറ്റം വടക്കേ പുത്തൻപുര കുടുബാംഗമാണ്. മക്കൾ സാന്ദ്രബിജു,, ആർദ്ര ബിജു. സംസ്കാരം തിങ്കൾ 12 ന് (13/ 10/25) മുവ്വാറ്റുപുഴ മുനിസിപ്പൽ പൊതു ശ്മശാനത്തിൽ.
കുഴഞ്ഞുവീണ് മരിച്ചു
