ന്യൂഡെല്‍ഹി: മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാനൊരുങ്ങി ചൈനീസ് ആപ്പുകളായ ടിക് ടോക്കും അലി എക്സ്പ്രസും. അഞ്ച് വര്‍ഷം മുമ്പ് രാജ്യസുരക്ഷയ്ക്ക് വേണ്ടി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകളുടെ വെബ്സൈറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. ഷോര്‍ട്ട് വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ടിക് ടോക്കിന്റെ വെബ്സൈറ്റ് ചില ഉപഭോക്താക്കള്‍ക്ക് ആക്സസ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ അലിഎക്സ്പ്രസ് വെബ്സൈറ്റും സജീവമായിട്ടുണ്ട്. അതേസമയം ആപ്പുകള്‍ ഇന്ത്യയില്‍ ഇപ്പോഴും നിരോധനത്തിലാണ്. ആപ്പുകള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് ടിക് ടോക്കോ ആലിബാബയോ ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. കേന്ദ്ര സര്‍ക്കാരും ഇത് സംബന്ധിച്ച് സൂചനകളൊന്നും നല്‍കിയിട്ടില്ല.
ടിക് ടോക്ക്, അലിഎക്സ്പ്രസ് വെബ്സൈറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമാവാന്‍ തുടങ്ങി
