വെച്ചുർ മുത്തിയുടെ പിറവിത്തിരുനാളും എട്ടു നോമ്പാചരണവും ആഗസ്റ്റ് 30 ന് ആരംഭിയ്ക്കും

വൈക്കം:മരിയൻ തീർത്ഥാടന കേന്ദ്രമായ കുടവെച്ചൂർ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും ആഗസ്റ്റ് 30 മുതൽ ആരംഭിയ്ക്കുന്നു. സെപ്റ്റംബർ 1 ന് കൊടിയേറ്റ് ,7 ന് വെസ്പര , 8 ന് തിരുനാൾ,15 ന് എട്ടാമിടം തിരുനാൾ എന്നിങ്ങനെ ആഘോഷമായി നടത്തപ്പെടുന്നു.തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്നവർക്കായി കെ.എസ്.ആർ.റ്റി.സി ആലപ്പുഴ, ചേർത്തല സ്റ്റാൻഡുകളിൽ നിന്നും, കോട്ടയം, വൈക്കം ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവ്വീസുകൾ നടത്തുന്നതാണ്, വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്, കൂടാതെ വെസ്പര തിരുനാൾ ദിവസങ്ങളിൽ ഭക്തജനങ്ങൾക്ക് പതിനൊന്നു മണി മുതൽ കഞ്ഞി ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.ദേവാലയത്തിൽ നടത്തിയ പത്രസമ്മേളനത്തിൽവികാരിറവ .ഫാ പോൾ ആത്തപ്പിള്ളി,സഹവികാരി റവ. ഫാ. ആൻ്റണി കളത്തിൽ,കൈക്കാരന്മാരായവക്കച്ചൻ മണ്ണത്താലിൽഎബ്രഹാം റോജി ഭവൻ,വൈസ് ചെയർമാൻസേവ്യർ മീനപ്പള്ളിൽ,ജനറൽ സെക്രട്ടറിബിജു മിത്രം പള്ളി,കൗൺസിൽ സെക്രട്ടറിറോബിൻ മണ്ണത്താലിൽ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *