ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലെ ഒരു പവർ പ്ലാന്റിൽ സർവീസ് ലിഫ്റ്റ് തകർന്നുവീണ് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം.ചൊവ്വാഴ്ച രാത്രി വൈകിട്ട് ആർകെഎം പവർജെൻ പ്രൈവറ്റ് ലിമിറ്റഡിലാണ് അപകടമുണ്ടായത്.അപകടസമയത്ത് ലിഫ്റ്റിനുള്ളിൽ പത്ത് തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ജോലി പൂർത്തിയാക്കി ഗ്രൗണ്ട് ഫ്ലോറിലേക്ക് പോകുമ്പോഴാണ് ലിഫ്റ്റ് പൊട്ടി താഴേക്ക് വീണത്.സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു.ഉടൻ തന്നെ തൊഴിലാളികളെ റായ്ഗഡിലെ ജിൻഡാൽ ഫോർട്ടിസ് ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേർ മരണ പെടുകയായിരുന്നു.
പവർ പ്ലാന്റിൽ സർവീസ് ലിഫ്റ്റ് തകർന്നുവീണ് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം
