Tuesday, April 01, 2025

Sports

ലോക ഒന്നാം നമ്പർ ടെന്നിസ് താരമായ യാനിക് സിന്നർ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു

ലോക ഒന്നാം നമ്പർ ടെന്നിസ് താരമായ യാനിക് സിന്നർ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു. പരിശോധനയിൽ പരാജയപ്പെട്ടതോടെ താരത്തിന് മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്നും മൂന്ന് മാസക്കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തി. ലോക ഉത്തേജകവിരുദ്ധ ഏജൻസിയാണ് (വാഡ) വിലക്ക്‌ ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ലോക ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ രണ്ട് ടെസ്റ്റുകളിൽ സിന്നർ പരാജയപ്പെട്ടിരുന്നു. തുടർന്നാണ് നടപടി. ഫെബ്രുവരി 9 മുതൽ മെയ് 4 വരെയാണ് വിലക്ക്. നിരോധിത പദാർത്ഥമായ ക്ലോസ്‌റ്റെബോൾ അടങ്ങിയ മരുന്ന് ഉപയോ​ഗിച്ചതാണ് സിന്നറിന് വിനയായത്. […]

KERALA

എറണാകുളത്ത് രണ്ടര വയസുകാരി വെള്ളത്തിൽ വീണു മരിച്ചു

കൊച്ചി: വടക്കൻ പറവൂരിൽ രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. വടക്കൻ പറവൂർ ചെട്ടിക്കാടാണ് സംഭവം ഉണ്ടായത്. ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹിയാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള മതിലിന് പുറകിലായാണ് തോടുള്ളത്. സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്തു കൂടിയാണ് കളിച്ചുകൊണ്ടിരിക്കെ കുട്ടി തോട്ടിലേക്ക് വീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.പറവൂർ വടക്കേക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഡീസൽ വില 2 രൂപ കൂട്ടി

ഡീസലിൻ്റെ വില്പന നികുതി കൂട്ടി കർണാടക സർക്കാർ. 18.44 ശതമാനത്തിൽ നിന്നും 21.17 % ആയാണ് വർധിപ്പിച്ചത്. അതോടുകൂടി ഒരു ലിറ്റർ ഡീസലിന് രണ്ട് രൂപ വർധിക്കും.ഇന്ന്മുതൽ 91.02 രൂപയാകും ഡീസലിന്റെ വില. അയൽ സംസ്ഥാനങ്ങളിലേക്കാൾ വില കുറവാണെന്നാണ് സർക്കാർ വാദം.

Entertainment

കുടുംബങ്ങളെ ഹാപ്പിയാക്കി ഡോ. അർജുൻ! ട്രാക്ക് മാറ്റി വിനയ് ഗോവിന്ദ്, ‘ഗെറ്റ് സെറ്റ് ബേബി’, റിവ്യൂ വായിക്കാം

ഐവിഎഫ് സ്പെഷലിസ്റ്റായ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന പ്രകടനവുമായി ‘ഗെറ്റ് സെറ്റ് ബേബി’യിൽ ഉണ്ണി മുകുന്ദൻ. മലയാളത്തിൽ നിരവധി ഡോക്ടർ കഥാപാത്രങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോഴും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന ഒട്ടേറെ ഡോക്ടർമാർ സിനിമകളിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ആ ഗണത്തിലേക്ക് ചേർത്തുവയ്ക്കാവുന്ന ഒരു ഡോക്ടർ വേഷവുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. കുടുംബങ്ങളുടെ പൾസറിഞ്ഞുള്ള മേക്കിങ്ങാണ് ‘ഗെറ്റ് സെറ്റ് ബേബി’യുടെ പ്ലസ്. ഒരു മെയിൽ ഗൈനക്കോളജിസ്റ്റിന്‍റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഏറെ രസകരമായി എന്നാൽ […]

രാജ്യത്തെ ആദ്യ മള്‍ട്ടിവേഴ്‌സ് സൂപ്പര്‍ഹീറോ ചിത്രവുമായി നിവിന്‍

കിടിലന്‍ മേക്കോവര്‍ പുറത്തുവിട്ടതിന് പിന്നാലെ തന്റെ സൂപ്പര്‍ ഹീറോ ചിത്രത്തിന്റെ സന്തോഷവും ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് യുവതാരം നിവിന്‍ പോളി. മള്‍ട്ടിവേഴ്‌സ് മന്മഥന്‍ എന്ന പേരിട്ടിരിക്കുന്ന സൂപ്പര്‍ ഹീറോ ചിത്രം ഇന്ത്യയിലെ ആദ്യ മള്‍ട്ടിവേഴ്‌സ് ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററടക്കാമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടിവേഴ്‌സ് സൂപ്പര്‍ഹീറോ ചിത്രം പ്രഖ്യാപിക്കുന്നതിന്റെ ആവേശത്തിലാണ്, ചിത്രം സംവിധാനം ചെയ്യുന്ന ആദിത്യന്‍ ചന്ദ്രശേഖറാണ്. നിതി രാജ്, അനന്ദു എന്നിവര്‍ ചേര്‍ന്നെഴുതുന്ന ചിത്രത്തിന് ദൃശ്യാവിഷ്‌കാരം നല്‍കുന്നത് അനീഷ് എന്നാണ് നിവിന്‍ എഫ്ബിയില്‍ […]

ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് സിനിമാ സമരം

കൊച്ചി: ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം. അതേസമയം സിനിമാ നിര്‍മാണം പ്രതിസന്ധിയാലായിട്ടും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. അതുപോലെ തന്നെ അഭിനേതാക്കള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ സിനിമ നിര്‍മാണം നിര്‍ത്തിവെക്കേണ്ടി […]

Follow Us

Advertisement