സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈക്കോ മാനേജർക്ക് സസ്പെൻഷൻ

Kerala

മാവേലി സ്റ്റോറിൽ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈക്കോ മാനേജർക്ക് സസ്പെൻഷൻ. കോഴിക്കോട് പാളയം മാവേലി സ്റ്റോർ മാനേജർ കെ നിതിനെയാണ് സസ്പെൻഡ് ചെയ്തത്. സപ്ലൈക്കോയിലെ സാധനക്ഷാമം വാർത്തയായതിന് പിന്നാലെയാണ് സസ്പെൻഷൻ.

സ്റ്റോറിൽ ചില സാധനങ്ങൾ ഇല്ല എന്ന് ബോർഡിൽ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയിൽ പരിശോധന നടത്തിയപ്പോൾ ഇല്ല എന്ന് പറഞ്ഞ സാധനങ്ങൾ കണ്ടെത്തി. ഉളള സാധനങ്ങൾ ഇല്ല എന്ന് പറഞ്ഞുവെന്ന് സപ്ലൈക്കോയുടെ റീജ്യണൽ മാനേജർ ഇറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *