ജോയിക്കായുള്ള തെരച്ചില്‍ ഇന്നും തുടരും; നേവിയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന

Kerala

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലകപ്പെട്ട ജോയിക്കായുള്ള തെരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടരും. നേവിയുടെ സ്കൂബ സംഘം തെരച്ചിലിൽ ഭാഗമാകും. ഫയർഫോഴ്സും എൻഡിഎർഎഫും പരിശോധനയിൽ ഭാഗമാകും. മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്ന സാഹചര്യത്തിൽ ഇന്ന് ഡൈവിങ് ഉണ്ടാവില്ല. തോടിൽ ജോയിയെ കാണാതായ ഭാഗത്ത്‌ തടയിണ കെട്ടി വെള്ളം നിറയ്ക്കും. തുടർന്ന് തടയിണ പൊളിച്ച് പ്ലാസ്റ്റിക് ഉൾപ്പെടെ വളരെ വേഗത്തിൽ ഒഴുക്കിവിടും. മാലിന്യങ്ങൾ തന്നെയാണ് ദൗത്യത്തിന് തടസമായി നിൽക്കുന്നത്. വെള്ളം പമ്പ് ചെയ്തിട്ട് പോലും കെട്ടിക്കിടക്കുന്ന മാലിന്യത്തില്‍ നിന്ന് ഒരു കവര്‍ പോലും ഇളകി വരുന്ന സ്ഥിതിയല്ലെന്ന് സ്‌കൂബ ടീം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *