ഐകൂ കേരളത്തില്‍ 75 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി; വില്‍പനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കേരളവും

Technology

കൊച്ചി:വിവോയില്‍ നിന്നുള്ള ഹൈ പെര്‍ഫോര്‍മന്‍സ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ ഐകൂ കേരളത്തില്‍ പതിനായിരം രൂപയ്ക്ക് മുകളിലുള്ള സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ ഏറ്റവും വളര്‍ച്ചയുള്ള ബ്രാന്‍ഡ് ആയി മാറി. 2023 ജൂണില്‍ അവസാനിച്ച 12 മാസ കാലയളവില്‍ 75 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് സംസ്ഥാനത്തു കൈവരിക്കാനായത്. പുതുമകള്‍ അവതരിപ്പിക്കാനും ഈ മേഖലയിലെ വിവിധ വില നിലവാരങ്ങളിലെ ഏറ്റവും മികച്ച പവര്‍ പാക്ക്ഡ് ഉപകരണങ്ങള്‍ നല്‍കുന്നതിലുമുള്ള ഐകൂവിന്റെ പ്രതിബദ്ധതയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഐകൂ നവീന സാങ്കേതികവിദ്യകളിലും ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള സമീപനത്തിലും ഉള്ള ജനപ്രിയതയും വിശ്വാസ്യതയും വര്‍ധിച്ചു വരുന്നതാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ഫലമായി മേഖലയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായി ഐകൂ വളര്‍ന്നു.
വില്‍പനയുടെ ആദ്യ ദിനത്തില്‍ തന്നെ റെക്കോർഡുകൾ തകര്‍ത്ത ഐകൂ നിയോ 7-പ്രോ സ്മാര്‍ട്ട് ഫോണ്‍ അടുത്തിടെയാണ് പുറത്തിറക്കിയത്. പുറത്തിറക്കി ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ ഇതിന്റെ ഫിയര്‍ലെസ് ഫ്ളെയിം പതിപ്പിന്റെ സ്റ്റോക് തീര്‍ന്നു. ദക്ഷിണേന്ത്യയാണ് ഐകൂവിന്റെ സുപ്രധാന വിപണി. ബ്രാന്‍ഡിന്റെ വിപണന കാമ്പെയിനുകളിലും ഇതു പ്രതിഫലിക്കുന്നുണ്ട്. നടൻ ദുല്‍ഖര്‍ സല്‍മാനെ അണിനിരത്തിക്കൊണ്ട് നിയോ 7 പ്രോ സ്മാര്‍ട്ട്ഫോണിന്റെ സ്ലീപ്ലെസ് സ്റ്റാര്‍ എന്ന പേരിലുള്ള ഏറ്റവും പുതിയ ഡിജിറ്റല്‍ കാമ്പെയിനും ഐകൂ അടുത്തിടെ പുറത്തിറക്കിയിരുന്നു. നേരത്തെ ഐകൂ 11 പുറത്തിറക്കുന്നതിനോടനുബന്ധിച്ച് വിജയ് ദേവര്‍കോണ്ടയും ജന്‍വി കപൂറുമൊത്തുള്ള കാമ്പെയിനും അവതരിപ്പിച്ചിരുന്നു.
ഐകൂ സെഡ് പരമ്പര തമിഴ്നാട്ടില്‍ രണ്ടിരട്ടി വളര്‍ച്ചയാണു ഉണ്ടായത്. അതിന്റെ സ്ലീക് രൂപകല്‍പന, ശക്തമായ പ്രകടനം, ഭാവിയിലേക്കുതകുന്ന മികച്ച ശേഷികള്‍ തുടങ്ങിയവ സെഡ് പരമ്പരയെ വിപുലമായി സ്വീകരിക്കപ്പെടുന്നതിന് ഇടയാക്കി. ഏറെ കാത്തിരുന്ന ഐകൂ സെഡ് 7 പ്രോയുമായി ഐകൂ അതിന്റെ സെഡ് പരമ്പരയെ കൂടുതല്‍ ശക്തമാക്കും.
ഏറ് റവും മികച്ച പ്രകടനവുമായി നവീനമായ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതാണ് എന്നും തങ്ങളുടെ രീതിയെന്ന് പ്രതികരിക്കവെ ഐകൂ ഇന്ത്യ സിഇഒ നിപുന്‍ മര്യ പറഞ്ഞു. ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച് നാലു വര്‍ഷങ്ങളില്‍ തന്നെ തങ്ങള്‍ കേരളത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡുകളിലൊന്നായി മാറി. ഐകൂവില്‍ ഉപഭോക്താക്കള്‍ അര്‍പ്പിക്കുന്ന വിശ്വാസ്യതയ്ക്കുള്ള സാക്ഷ്യപത്രമാണ് ഈ മികച്ച വളര്‍ച്ച. പുതുതായി അവതരിപ്പിച്ച ഐകൂ നിയോ 7 പ്രോയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിലും തങ്ങള്‍ ആവേശഭരിതരാണ്. ഏറെ പ്രതീക്ഷിച്ചിരുന്ന നാഴികക്കല്ല് നിയോ 7 പ്രോ വഴി കൈവരിച്ചത് പ്രതിബദ്ധതയോടെ മുന്നേറാനും തങ്ങളുടെ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ മറികടക്കുന്ന ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ച് ഭാവിയിലെ വളര്‍ച്ചയ്ക്ക് സഹായകമായ രീതിയില്‍ മുന്നേറാനും ഇടയാക്കുമെന്നും നിപുണ്‍ മാര്യ കൂട്ടിച്ചേര്‍ത്തു.
ഐകൂ നിയോ 7 പ്രോ ആമസോണിലും ഐകൂ ഇ-സ്റ്റോറിലും 8ജിബി+128 ജിബി 34,999 രൂപയ്ക്കാണ് ലഭ്യമായിട്ടുള്ളത്. (ഫലത്തിലെ വില 32,999 രൂപ). 12 ജിബി+256 ജിബി 37,999 രൂപയ്ക്കും (ഫലത്തിലെ വില 35,999 രൂപ) ലഭ്യമാണ്. ഫിയര്‍ലെസ് ഫ്ളെയിം, ഡാര്‍ക്ക് സ്ട്രോം എന്നീ രണ്ട് നിറങ്ങളില്‍ ഈ സ്മാര്‍ട്ട് ഫോണ്‍ തെരഞ്ഞെടുക്കാം. ഇതിനു പുറമെ മൂന്നു വര്‍ഷത്തേക്ക് മന്ത്ലി സെക്യൂരിറ്റിയും രണ്ടു വര്‍ഷത്തേക്ക് ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകളും കമ്പനി ലഭ്യമാക്കും. ആന്‍ഡ്രോയ്ഡ് 13 ഔട്ട് ഓഫ് ദി ബോക്സിന്റെ അടിസ്ഥാനത്തിലുള്ള ഫണ്‍ടച്ച് ഒഎസ് 13-ും ഫോണിനുണ്ട്.

ഐകൂ നിയോ 7 പ്രോ സ്മാര്‍ട്ട് ഫോണുമായി #പവര്‍ ടു വിന്‍
ഉന്നത നിലയിലുള്ള ഫ്ളാഗ്ഷിപ് ഫോണുകളുമായി മല്‍സരിക്കുന്ന ശക്തമായ പവര്‍ഹൗസാണ് ഐകൂ നിയോ 7 പ്രോ. ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 പ്ലസ് ജെന്‍ 1 മൊബൈല്‍ പ്ലാറ്റ്ഫോമും ഇന്‍ഡിപെന്‍ഡന്റ് ഗെയിമിങ് ചിപും ആയുള്ള അത്യാധുനീക രീതിയില്‍ ഡ്യുവല്‍ ചിപ് പവര്‍ ശേഷിയുമായാണ് ഈ ഉപകരണം എത്തുന്നത്. മികച്ച പ്രകടനം, ഗെയിമിങ് അനുഭവങ്ങള്‍, മികച്ച ഗ്രാഫിക്സ്, സുഗമമായ ഗെയിം പ്ലേ തുടങ്ങിയവയെല്ലാം ഇതിലൂടെ സാധ്യമാകും. തികച്ചും ആകര്‍ഷകമായ ലെതര്‍ ഡിസൈന്‍, എജി ഗ്ലാസ് എന്നിവയും ഇതിലുണ്ട്. ഇതിനു പുറമെ 120 വാട്ട് ഫ്ളാഷ് ചാര്‍ജ്. ഫ്ളാഗ്ഷിപ് 50 എംപി ജിഎന്‍5 അള്‍ട്രാ സെന്‍സിങ് ക്യാമറ, ഫുള്‍ കവറേജ് സ്മാര്‍ട്ട് 3ഡി കൂളിങ് സംവിധാനം. 10 ബിറ്റ് 120 ഹെര്‍ട്ട്സ് അമോലെഡ് ഡിസ്പ്ലേ, 120 എഫ്പിഎസ് ഗെയിമിങും ഗെയിം ഫ്രെയിം ഇന്റര്‍പോളേഷനും ഇതിലുണ്ട്. വിവിധ പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ചു നടത്താനാവുന്ന മികച്ച വിഷ്വലുകള്‍ ഉള്ള മൊത്തത്തില്‍ ഉയര്‍ന്ന പ്രകടനമുളള യഥാര്‍ത്ഥ പ്രകടന പങ്കാളിയാണ് ഐകൂ നിയോ 7 പ്രോ.
ഐകൂ നിയോ 7 പ്രോ ആമസോണിലും ഐകൂ ഇ-സ്റ്റോറിലും 8ജിബി+128 ജിബി 34,999 രൂപയ്ക്കാണ് ലഭ്യമായിട്ടുള്ളത്. (ഫലത്തിലെ വില 32,999 രൂപ). 12 ജിബി+256 ജിബി 37,999 രൂപയ്ക്കും (ഫലത്തിലെ വില 35,999 രൂപ) ലഭ്യമാണ്. ഫിയര്‍ലെസ് ഫ്ളെയിം, ഡാര്‍ക്ക് സ്ട്രോം എന്നീ രണ്ട് നിറങ്ങളില്‍ ഈ സ്മാര്‍ട്ട് ഫോണ്‍ തെരഞ്ഞെടുക്കാം. ഇതിനു പുറമെ മൂന്നു വര്‍ഷത്തേക്ക് മന്ത്ലി സെക്യൂരിറ്റിയും രണ്ടു വര്‍ഷത്തേക്ക് ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകളും കമ്പനി ലഭ്യമാക്കും. ആന്‍ഡ്രോയ്ഡ് 13 ഔട്ട് ഓഫ് ദി ബോക്സിന്റെ അടിസ്ഥാനത്തിലുള്ള ഫണ്‍ടച്ച് ഒഎസ് 13-ും ഫോണിനുണ്ട്. ഈ വര്‍ഷം നേരത്തെ ഐകൂ പവര്‍ പാക്ക്ഡ് ഓഫറിങ് ഐകൂ 11 അവതരിപ്പിച്ചിരുന്നു. ടിഎസ്എംസിയുടെ 4 എന്‍എം പ്രൊസസ്സറിന്റെ കഴിവു വര്‍ധിപ്പിക്കുന്ന ഏറ്റവും പുതിയ സ്നാപ്ഡ്രാഡന്‍ 8 ജെന്‍ 2 മൊബൈല്‍ പ്രസസ്സര്‍ ഇതിന്റെ സവിശേഷതകളിലൊന്നായിരുന്നു. എന്‍ടിയുടിയു അടിസ്ഥാന സ്കോറായ 1323820 വഴി സ്മാര്‍ട്ട് ഫോണിന്റെ പ്രകടനം കൂടുതല്‍ വ്യക്തമാക്കിയിരുന്നു. ആപ് വേഗത്തില്‍ ആരംഭിക്കുന്നതും കാഷ് വേഗതയും വലിയ ഫയലുകള്‍ കൈമാറ്റം ചെയ്യുന്ന വേഗകയുമെല്ലാം ഇതിലൂടെ ഉപഭോക്താവിനു ലഭിക്കുന്ന മികച്ച നേട്ടങ്ങളാണ്. സാങ്കേതികവിദ്യാ പ്രേമികള്‍ക്കും ഗെയിമര്‍മാര്‍ക്കും ആവശ്യമുള്ളതെല്ലാം നല്‍കുന്ന യഥാര്‍ത്ഥ പവര്‍ഹൗസാണ് ഐകൂ 11.

Leave a Reply

Your email address will not be published. Required fields are marked *