വയനാട്: വയനാട്ടില്‍ വനത്തില്‍ കുടുങ്ങിയ മൂന്ന് പേരെയും രക്ഷിച്ചു. പോത്തുകല്‍ മുണ്ടേരി സ്വദേശികളായ റഹീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹ്സിന് എന്നിവരാണ് കുടുങ്ങിയത്.
കാലിന് പരിക്കേറ്റ രണ്ടുപേരെ ഹെലികോപ്റ്റര്‍ മാര്‍ഗം എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. വനംവകുപ്പിന്റെ നിര്‍ദേശമില്ലാതെ മേഖലയിലേക്ക് പോകരുതെന്നും മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് യുവാക്കള്‍ ഇവിടേക്ക് കടക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് മൂവരും ചാലിയാര്‍ നീന്തിക്കടന്ന് വനത്തിലൂടെ സൂചിപ്പാറയിലേക്ക് പോയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട പലരുടെയും മൃതദേഹം ഇവിടെയുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ ഇവിടേക്ക് പോയത്.