വയനാടിനെ നടുക്കി ഉരുൾ പൊട്ടൽ; മരണസംഖ്യ ഉയരുന്നു 

Breaking Kerala

വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഒരുൾപൊട്ടിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി. നിലവിൽ ഉരുൾപൊട്ടലിൽ മരണം 10ആയി.

ഒരുപാട് വീടുകൾ പോയിട്ടുണ്ട്. പുഴയുടെ സൈഡിലുണ്ടായിരുന്നവ‍ർ മാറി ഉയ‍ർന്ന സ്ഥലത്തേക്ക് പോയവ‍ർ സേഫ് ആണ്. അവരെ ഇക്കരെ കടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചുരൽമലയിലുണ്ടായിരുന്ന പാലം പോയി. പാലത്തിനപ്പുറമുള്ളവ‍ർ കുടുങ്ങിക്കിടക്കുകയാണ്. ചൂരൽമല ടൗണിലടക്കം മുഴുവൻ ചെളി കയറിയ അവസ്ഥയിലാണ്. എത്രപേർ അകപ്പെട്ടന്നോ രക്ഷപ്പെട്ടന്നോ അറിയാൻ കഴിയാത്ത സാഹചര്യമാണ്. നിരവധി വീടുകൾ ഭാഗീകമായും മുഴുവനായും പോയി.

Leave a Reply

Your email address will not be published. Required fields are marked *