വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് ടി.വി പുരം ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ കബഡി ടീമിന് ജഴ്സി വിതരണം ചെയ്തു. ക്ലബ് പ്രസിഡൻ്റ് ജോയി മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ സ്കൂളിൽ ചേർന്ന യോഗത്തിൽ സ്കൂൾ HM ഷാഹിന ബീഗത്തിന് ജഴ്സി കൈമാറി. റോട്ടറി ഡിസ്റ്റ്രിക്ടിന്റെ ഈ വർഷത്തെ പ്രോജക്ടായ “‘ഉയിര” യുടെ ഭാഗമായി സ്കൂൾ കുട്ടികളിലെ കായിക കഴിവ് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഇതു സംഘടിപ്പിച്ചിട്ടു ളളതെന്ന് പ്രസിഡൻ്റ് പറഞ്ഞു. റവന്യൂ സംസ്ഥാന , ദേശീയ മത്സരങ്ങളിൽ ഈ സ്കൂളിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ടെന്ന് H M പറഞ്ഞു. ചടങ്ങിൽ ഡി.നാരായണൻ നായർ ,പി.എ.സുധീരൻ, ക്ലബ് സെക്രട്ടറി K S വിനോദ്, രാജൻ പൊതി, എം.ബി. ഉണ്ണികൃഷ്ണൻ ,സിറിൽ ജെ. മഠത്തിൽ, എൻ.കെ. സെബാസ്റ്റ്യൻ, സ്കൂൾ ടീം മാനേജർ ആലപ്പുഴ ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി പേട്രണയമായ പി. കെ. ബാലകൃഷ്ണൻ, സ്കൂൾ അദ്ധ്യാപിക ഫാത്തിമ. ഐ.സ്കൂൾ കബഡി ടീം കോച്ച് വിവേക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.