ആസ്റ്റർ ലാബ് വൈക്കത്ത് പ്രവർത്തനം ആരംഭിച്ചു

Local News

വൈക്കം:അത്യാധുനിക സൗകര്യങ്ങളോടും 71 ഓളം ടെസ്റ്റുകൾക്ക് എഴുപത്തി അഞ്ച് ശതമാനത്തോളം കഴിവുകളോടും കൂടി ആസ്റ്റർ ലാബ് വൈക്കത്ത് പ്രവർത്തനം ആരംഭിച്ചു. ആസ്റ്റർ മെഡിസിറ്റിയുടെ ഉദയനാപുരം പിതൃ കുന്നത് ആരംഭിച്ച ലാബിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ആനന്ദവല്ലി നിർവ്വഹിച്ചു.പഞ്ചായത്ത് അംഗങ്ങൾ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഒരു മാസക്കാലത്ത് ശനി, ഞായർ ദിവസങ്ങളിൽ ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമായി ലഭ്യമാക്കും.എം ആർ ഐ ഉൾപ്പടെയുള്ള ടെസ്റ്റുകൾക്ക് ഗ്രാമപ്രദേശവാസികൾക്ക് 20 ശതമാനം കിഴിവും നൽകും.

Leave a Reply

Your email address will not be published. Required fields are marked *