ന്യൂഡൽഹ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്. കലാപബാധിത മേഖലകളായ ചുരാചന്ദ് പൂര്‍, ഇംഫാല്‍ എന്നിവിടങ്ങളില്‍ രാഹുല്‍ സന്ദര്‍ശിക്കും. കലാപബാധിതരുടെ കുടുംബങ്ങളെയും ജനപ്രതിനിധികളെയും രാഹുൽ ഗാന്ധി കാണും. ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. രാഹുലിന്റെ സന്ദർശനം സർക്കാർ തടസ്സപ്പെടുത്തരുതെന്ന് മുൻ മുഖ്യമന്ത്രി ഇബോബി സിംഹ് ആവശ്യപ്പെട്ടു.