‘ആദരവ് 2023’ സംഘടിപ്പിച്ചു

Local News

തങ്കുളം ശ്രീമഹാദേവക്ഷേത്ര ഉപദേശക സമിതിയുടെ ആദരവ് 2023 കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സരസു ടീച്ചർ, യുവകഥകളി കലാകാരി പാർവതി പിണക്കാമിറ്റം,കാർഷിക സർവകലാശാലയിൽ നിന്ന് ഉന്നത വിജയം നേടിയ അനീഷ ബിജീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി.
അഡ്വ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ്‌ സെക്രട്ടറി ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ സുനിൽകുമാർ, മിനി, ഹരികുമാർ, സുരേഷ്‌കുമാർ, ബിന്ദു, ശശി മാസ്റ്റർ, കവിത എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *