തലയോലപറമ്പ്: മികച്ച സംഘാടക മികവും സാംസ്കാരിക പ്രവർത്തനവും മുൻനിറുത്തി കാൻഫെഡ് പുരസ്കാരം ലഭിച്ച തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്ക് ബ്രാഞ്ച് മാനേജരും വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജി മോനെ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ആദരിച്ച് ബാങ്ക് ജീവനക്കാരുടെ വക ഉപഹാരം നൽകി. മാനേജിംഗ് ഡയറക്ടർ ഐ. മിനിമോൾ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. സാജു ലാൽ, റെന്നി ജേക്കബ്, നാഗലക്ഷ്മി. ബി, എ . അമ്പിളി, വി.ആർ. അരുൺകുമാർ, അനിൽ മനോഹരൻ എന്നിവർ പ്രസംഗിച്ചു.